ഇത്തിത്താനം: സമൂഹത്തിലെ മൂല്യച്യുതികളും യുവാക്കള്‍ നേരിടുന്ന മാനസിക സംഘര്‍ഷങ്ങളും എന്ന വിഷയത്തെ ആസ്പദമാക്കി കത്തോലിക്കാ കോണ്‍ഗ്രസ് ഇത്തിത്താനം സെന്റ് മേരീസ് ചര്‍ച്ച് യൂണിറ്റ് സെമിനാര്‍ സംഘടിപ്പിച്ചു.
ഡല്‍ഹി ക്രൈസ്റ്റ് യൂണിവേഴ്സിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് മുന്‍ ഡയറക്ടര്‍ ഡോ.സാജു കണ്ണന്തറ പ്രഭാഷണം നടത്തി. വികാരി ഫാ. ഫ്രാന്‍സിസ് പുല്ലുകാട്ട് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ജോസ് തെക്കേക്കര, സെക്രട്ടറി തോമസ് വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.